
പൊൻകുന്നം: പൊൻകുന്നം എരുമേലി റോഡിൽ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് അകപ്പെട്ടു. ചെരിഞ്ഞ ബസിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കർണാടക സ്വദേശികളായ തീർത്ഥാടകരായിരുന്നു ബസിൽ.
കെ.വി.എം.എസ് കവലയിൽ നിന്ന് മണ്ണംപ്ലാവ്, വിഴിക്കിത്തോട് വഴി എരുമേലിക്കുള്ള റോഡിലാണ് ജലഅതോറിട്ടി അറ്റകുറ്റപ്പണികൾക്കായി കാനയെടുത്തത്. വീതി കുറവായ റോഡിൽ ഇത് അപകടസാധ്യതയേറ്റുന്നു. ചിറക്കടവ് പഞ്ചായത്ത് നടത്തിയ അവലോകന യോഗത്തിൽ ജലഅതോറിറ്റി നൽകിയ ഉറപ്പ് പാലിച്ച് പൈപ്പിടാനെടുത്ത കുഴികൾ അപകടമുണ്ടാകാത്ത വിധം നികത്തണമെന്ന് ആവശ്യമുയർന്നിരുന്നു.