പാലാ: നവകേരളസദസിന് വേദിയാകുന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും മറ്റു സജ്ജീകരണങ്ങളും ജില്ലാ കളക്ടർ പരിശോധിച്ചു. സർക്കാർ നിർദ്ദേശങ്ങൾ ഉറപ്പുവരുത്തുവാൻ അധികൃതർക്ക് നിർദ്ദേശം നൽകി. മുനിസിപ്പൽ ഓഫീസിൽ സംഘാടകസമിതിയുടേയും വിവിധ വകുപ്പുമേധാവികളുടേയും യോഗത്തിന് ശേഷമാണ് കളക്ടർ സ്റ്റേഡിയത്തിലെത്തിയത്. സ്വാഗതസംഘം ചെയർമാൻ തോമസ് ചാഴികാടൻ എം.പി,
ജനറൽ കൺവീനർ ആർ.ഡി.ഒ.പി.ജി.രാജേന്ദ്രബാബു, നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ, റാണി ജോസ്, പ്രൊഫ.ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, നരസഭാ കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
വേദിയുടേയും പരാതി ശേഖരണ ഭാഗങ്ങളുടെയും രൂപരേഖ വിശദീകരിച്ചു.