പാലാ: ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ സി.വൈ.എം.എൽ സംഘടിപ്പിച്ച പാലാ ടൗൺഹാളിൽ നടക്കുന്ന അഖിലകേരളാ നാടകമേളയ്ക്ക് ഇന്ന് സമാപനം. ഇത്തവണ നാടക മത്സരം കാണാൻ വൻ ജനാവലിയാണെത്തിയത്. 8ന് ഉച്ചയ്ക്ക് 12 ന് ടൂവീലർ ഫാൻസിഡ്രസ് മത്സരം ആരംഭിക്കും. വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000, എ ഗ്രേഡിന് 2500 രൂപയും സമ്മാനങ്ങൾ നല്കുമെന്ന് പ്രസിഡന്റ് അഡ്വ.സന്തോഷ് കെ. മണർകാട്ട്, ജോജോ കുടക്കച്ചിറ, സജി പുളിക്കൽ, ടെൻസൻ വലിയകാപ്പിൽ, അജി കുഴിയംപ്ലാവിൽ, മാത്യു കുറുമുണ്ടയിൽ എന്നിവർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ 10 മണിയോടുകൂടി സെന്റ് തോമസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ എത്തി രജിസ്ട്രർ ചെയ്യണമെന്ന് കൺവീനർ പി.ജെ. ഡിക്‌സൺ അറിയിച്ചു.