പാലാ: ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിച്ചിരിക്കുന്ന 29ാമത് ജൂബിലി വോളിബോൾ ടൂർണമെന്റ് ഫൈനൽ മത്സരം ഇന്ന് നടക്കും. വൈകിട്ട് 5നാണ് മത്സരം. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മുഖ്യാതിഥിയായിരിക്കും. ടൂർണമെന്റ് വിജയികൾക്ക് പാലയ്ക്കൽ ബട്ടൺഹൗസ് നൽകുന്ന 25,000 രൂപയും മാത്യു അരീക്കൽ മെമ്മോറിയൽ ട്രോഫിയും രണ്ടാം സമ്മാനമായി രാജു മാഞ്ചിറക്കൽ നൽകുന്ന 15,000 രൂപയും വി.സി. ജോൺ മെമ്മേറിയൽ ട്രോഫിയും ബെസ്റ്റ് പ്ലെയറിന് പുതിയിടം ജോണി മെമ്മോറിയൽ ട്രോഫിയും ബെസ്റ്റ് ഓൾറൗണ്ടറിന് റോബിൻ ചാലിൽ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. വിജയികൾക്ക് മാണി സി. കാപ്പൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികളായ അഡ്വ. സന്തോഷ് കെ. മണർകാട്ട്, വി.സി. പ്രിൻസ്, ജോർജ് വർഗ്ഗീസ്, കുഞ്ഞുമോൻ മണർകാട്ട്, കുഞ്ഞുമോൻ പാലയ്ക്കൽ, സോമൻ, ബിജു എന്നിവർ അറിയിച്ചു.