പൊൻകുന്നം: കാസർകോട് നടന്ന നാല്പത്തി രണ്ടാമത് മാസ്റ്റേഴ്‌സ് സ്റ്റേറ്റ് അത് ലറ്റിക് മീറ്റിൽ നേട്ടങ്ങൾ കൊയ്ത് പൊൻകുന്നം പള്ളിപറമ്പിൽ ആൽവിൻ ജോസഫ്. ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ആൽവിന് 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും ഹൈജംപിൽ രണ്ടാം സ്ഥാനവും പോൾവോൾട് മത്സരത്തിൽ ഡയറക്ട് സെലക്ഷനും നേടി. ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റിൽ കേരളത്തിൽ നിന്നു സെലക്ഷൻ നേടി. 35 വയസും അതിൽ കൂടുതലുമുള്ള അത്‌ലറ്റുകൾക്കായുള്ള കായിക വിഭാഗമാണ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ്.സ്‌കൂൾ പഠനകാലത്ത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ട് .കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ മുൻ സിവിൽ ഡിഫെൻസ് പോസ്റ്റു വാർഡനായ ആൽവിൻ ഇപ്പോൾ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്.