ചങ്ങനാശേരി: 147-ാമത് മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ഒന്നിന് രാവിലെ 6.30 മുതൽ ഭക്തിഗാനാലാപനം, ഏഴ് മുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന. 10.15ന് ചേരുന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ സൊസൈറ്റിയുടെ പ്രവർത്തനം വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയം. രണ്ടിന് രാവിലെ ഏഴ് മുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന. 10.45 ന് ജയന്തിസമ്മേളനം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യഅക്കാഡമി വിശിഷ്ടാംഗം സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുസ്മരണപ്രഭാഷണം നടത്തും. ഡോ. എം. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ജി. സുകുമാരൻനായർ സ്വാഗതവും, അഡ്വ. എൻ.വി. അയ്യപ്പൻപിള്ള നന്ദിയും പറയും.