chethipuzha

ചങ്ങനാശേരി : റോട്ടറി ക്ലബ് ഒഫ് ചങ്ങനാശേരിയുടെ ആഭിമുഖ്യത്തിൻ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ 'ചലനം' സൗജന്യ കൃത്രിമക്കാൽ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.ലൂയിസ് കുരിശുങ്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അപ്പസ്‌തോലിക സ്ഥാനപതി ജോർജ്ജ് കോച്ചേരി പങ്കെടുത്തു. ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്ത്, ഫാ. ജോഷി മുപ്പതിൽച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, സ്‌കറിയ ജോസ് കാട്ടൂർ, കൃഷ്ണൻ ജി.നായർ, ജോസഫ് ആന്റണി, ബെന്നി ജോസഫ്, നാരായൺ കുമാർ, പോൾ മാത്യു എന്നിവർ പങ്കെടുത്തു.