
കോട്ടയം : ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസിന്റെയും മീനടം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ലോക മണ്ണുദിനം ആചരിച്ചു. മീനടം സെന്റ് ഇഗ്‌നാത്തിയോസ് പള്ളി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും കർഷകരെ ആദരിക്കലും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അദ്ധ്യക്ഷനായിരുന്നു. സോയിൽ സർവേ ഓഫീസർ നിത്യചന്ദ്ര വിഷയാവതരണം നടത്തി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു. മീനടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ് കുടുംബശ്രീ പ്രവർത്തകരെ ആദരിച്ചു.