
കോട്ടയം : മൊറാർജി ദേശായി ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാസംതോറും നടത്തുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണം 9 ന് ഉച്ചക്കഴിഞ്ഞ് 3.30ന് കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി. പൊതുസമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.എം വർഗീസ് അദ്ധ്യക്ഷതവഹിക്കും. മുൻ എം.പി കെ.സുരേഷ് കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. മാത്യു ചെറിയാൻ, ജോസ് തെങ്ങുംതുരുത്തേൽ, കെ.എ ഗോപാലകൃഷ്ണൻനായർ എന്നിവർ പങ്കെടുക്കും. എം.എം ഉമ്മൻ സ്വാഗതവും കെ.ടി സ്‌കറിയ നന്ദിയും പറയും.