ചങ്ങനാശേരി: മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഇന്നും നാളെയും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് രാവിലെ 5.15 ന് തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കും, 5.30ന് കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന വികാരി ജനറാൾ മോൺ. വർഗീസ് താനമാവുങ്കൽ, 7.15 ന് സപ്രാ, പരിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന ഫാ. മാത്യു മുരിയൻകരിച്ചിറയിൽ, 11.30 ന് പരിശുദ്ധ കുർബാന മദ്ധ്യസ്ഥ പ്രാർത്ഥന ഫാ. ആന്റണി നെരയത്ത്, 4 ന് മദ്ധ്യസ്ഥ പ്രാർത്ഥന, 4.15 ന് വചന പ്രഘോഷണം ഫാ. ജോൺ മണക്കുന്നേൽ, 5 ന് കുർബാന മോൺ. ജോർജ് ജേക്കബ് പൂവക്കാട്ട്, 6ന് കുരിശടിയിലേയ്ക്ക് പ്രദിക്ഷണം.
പ്രധാന തിരുനാൾ ദിനമായ വെള്ളിയാഴ്ച രാവിലെ 5.30 ന് വിശുദ്ധ കുർബാന, സന്ദേശം മാർ തോമസ് തറയിൽ, 7.15 ന് വിശുദ്ധ കുർബാന, സന്ദേശം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. 9.30 ന് തിരുനാൾ റാസ ഫാ. ജോസഫ് പറത്താനം, ഫാ. ജോസഫ് പള്ളിച്ചിറയിൽ. 12ന് കുർബാന ഇടവകക്കാരായ വൈദികരും, ഇടവകയിൽ സേവനം ചെയ്ത വൈദികരും, 2.30ന് കുർബാന വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, 4ന് പ്രസിദേന്തി വാഴ്ച, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ. ആൻസിലോ ഇലഞ്ഞിപ്പറമ്പിൽ, 6 ന് കുരിശുമ്മൂട് കവലയിലേയ്ക്ക് പ്രദിക്ഷണം ഫാ. തോമസ് കല്ലുകളം കാർമ്മികനായിരിക്കും.