pension

കറുകച്ചാൽ : ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് നടത്താതെയും പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കാതെയും ജൂലായ് മാസത്തെ പെൻഷൻ മുടക്കം വന്ന ഗുണഭോക്താക്കൾക്ക് ഡിസംബർ 1 മുതൽ 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം. സെപ്തംബർ‌ 30 വരെ വിധവ, അവിവാഹിത പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളിൽ 2024 ജനുവരി ഒന്നിൽ 60 വയസ് പൂർത്തിയാകാത്ത ഗുണഭോക്താക്കൾ എല്ലാവരും ഡിസംബർ 30 നകം പുനർവിവാഹിത, വിവാഹിതയല്ലെന്ന സാക്ഷ്യപത്രം പഞ്ചായത്തിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.