walk

കോട്ടയം: നവകേരള സദസിന്റെ പ്രചരണാർത്ഥം കോട്ടയം നിയോജകമണ്ഡലത്തിൽ നാളെ വൈകിട്ട് നാലിന് സായാഹ്ന നടത്തം സംഘടിപ്പിക്കും. മാമൻ മാപ്പിള ഹാൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന നടത്തം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഫ്ലാഗ് ഒഫ് ചെയ്യും. നവകേരള സദസ് കോട്ടയം നിയോജക മണ്ഡലതല ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി.ബിന്ദു, ആർ.ഡി.ഒ വിനോദ് രാജ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും. തിരുനക്കര ഗാന്ധി സ്‌ക്വയറിൽ അവസാനിക്കും. ഡിസംബർ ഒൻപതിന് വൈകിട്ട് 4.30 ന് കളക്ടറേറ്റ് പരിസരത്ത് നിന്ന് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടവും സംഘടിപ്പിക്കും. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ലാഗ് ഒഫ് നിർവഹിക്കും.