ഞാറയ്ക്കൽ:എസ്.എൻ.ഡി.പി യോഗം വിജയപുരം 1306ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ 20ാമത് വിജയപുരം ശ്രീനാരായണ ദർശനോത്സവം 8 മുതൽ 10 വരെ ഞാറയ്ക്കൽ ശ്രീനാരായണ നഗറിൽ നടക്കും. 8ന് വൈകിട്ട് 7ന് യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ ദർശനോത്സവം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കും. നീലീശ്വരം ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി അദ്വൈതാനന്ദ തീർത്ഥ പ്രഭാഷണം നടത്തും. 9ന് വൈകിട്ട് 7ന് നടക്കുന്ന യോഗത്തിൽ ശാഖാ വൈസ് പ്രസിഡന്റ് ബിനു പി.മണി അദ്ധ്യക്ഷത വഹിക്കും. ഗുരു എന്ന വിഷയത്തിൽ വിശ്വപ്രകാശം ശ്രീനാരായണ ദാർശിനിക മാസിക ചിഫ് എഡിറ്റർ വിശ്വപ്രകാശം എസ്.വിജയാനന്ദ് പ്രഭാഷണം നടത്തും. 10ന് വൈകിട്ട് 7ന് നിയുക്ത യൂണിയൻ കമ്മിറ്റി മെമ്പർ വി.എസ് വിനോദ് അദ്ധ്യക്ഷതവഹിക്കും. സംഘടന എന്ന വിഷയത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി പ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി പി.എസ് ഗിരീഷ് അറിയിച്ചു.