പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിലെ പ്രധാന ദിനങ്ങൾ ഇന്നും നാളെയും. നഗരം പെരുന്നാൾ ലഹരിയിൽ. ഇന്ന് രാവിലെ 11ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. വൈകിട്ട് 5ന് ജൂബിലി പന്തലിലേക്ക് പ്രദക്ഷിണം, 6ന് കത്തീഡ്രലിൽ നിന്നും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലിൽ ലദീഞ്ഞിന് ശേഷം പുത്തൻപള്ളിയിൽ നിന്ന് ബൈപാസ് വഴി മാർതോമാ ശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനിൽ സംഗമിച്ച് സാന്തോം കോംപ്ലക്‌സിലേക്ക് നീങ്ങും. 7.30ന് ലദീഞ്ഞ്. ഫാ. മാത്യു കക്കാട്ടുപിള്ളിൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം ടൗൺ കുരിശുപള്ളിയിലേക്ക്.
നാളെ രാവിലെ 8ന് പാലാ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികൾ നടത്തുന്ന മരിയൻ റാലി. 10ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന. 11.45ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, 12.45 ന് സി.വൈ.എം.എൽ. സംഘടിപ്പിക്കുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം, തുടർന്ന് ബൈബിൾ ടാബ്ലോ മത്സരം. വൈകിട്ട് 4ന് തിരുനാൾ പ്രദക്ഷിണം, 9ന് രാവിലെ 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയിൽ പുനപ്രതിഷ്ഠിക്കുതോടുകൂടി തിരുനാൾ സമാപിക്കും.