രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെയും ഐ.ക്യൂ.എ.സിയുടെയും ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടത്തിയ കെ.എം.തോമസ് കോയിപ്പള്ളി സ്‌പെല്ലാത്തോൺ എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇംഗ്ലീഷ് സ്‌പെല്ലിങ് മത്സരത്തിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിനെ പ്രതിനിധീകരിച്ച അനഘ രഞ്ജിത്ത്, ഗ്രിഗറി സ്‌കറിയ, സാരംഗ് കൃഷ്ണ, ഏബെൻ ബിൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിനെ പ്രതിനിധീകരിച്ച നേഹ സാറ പ്രിൻസ്, ഹെലൻ സിജോ എന്നിവരും, ചിറക്കടവ് എസ്.ആർ.വി. എൻ.എസ്.എസ്. വി.എച്ച്. എസിലെ ലക്ഷ്മി അജിത്, നിഹാരിക അനിൽ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. വിജയികൾക്ക് കോളേജ് മാനേജർ ഫാ.ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി ജോബിൻ പി. മാത്യു, ഐ.ക്യൂ.എ.സി. കോഓർഡിനേറ്റർ കിഷോർ, പ്രോഗ്രാം കോഓർഡിനേറ്റർ ചിപ്പി എബ്രഹാം, വിദ്യാർത്ഥിപ്രതിനിധി അനുഗ്രഹ മറിയം ബിജു എന്നിവർ പ്രസംഗിച്ചു
ഫോട്ടോ അടിക്കുറിപ്പ്
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നടത്തിയ സ്‌പെല്ലാത്തോൺ 2 കെ. 23 മത്സരത്തിലെ വിജയികൾക്ക് മാനേജർ ഫാ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ സമ്മാനം വിതരണം ചെയ്യുന്നു.