പാലാ: ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ സ്ഥാപക ദിനാഘോഷം നടത്തി. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി സന്തോഷ് സ്ഥാപകദിന സന്ദേശം നൽകി. മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ കേക്ക് മുറിച്ചു. സംസ്ഥാന കൗൺസിൽ അംഗം അനീഷ് പുല്ലുവേലിൽ സംഘടനാസന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സുധീഷ് ചെമ്പൻകുളം, പാർട്ടിയുടെ നിയോജകമണ്ഡലം സെക്രട്ടറിമാരായ ബിനു കുന്നുംപുറം, സന്തോഷ് എം പാറയിൽ, ദിലീപ് വിളക്കുമാടം, അജിത് ഇടമറ്റം, രാജി എ ആർ, നിധി സന്തോഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.


ഫോട്ടോ അടിക്കുറിപ്പ്

ബി.ഡി.ജെ.എസ്. പാലായിൽ നടത്തിയ സ്ഥാപക ദിനാഘോഷം എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.