
പൊൻകുന്നം : ക്ഷീരവികസന വകുപ്പും ചിറക്കടവ് ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ക്ഷിരകർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 10 വരെ ക്ഷീരവികസന വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് വിവിധ പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കാം. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന നെടുംകുന്നത്തുള്ള ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ പൊൻകുന്നം, അരവിന്ദപുരം, ചെറുവള്ളി സംഘങ്ങളുമായോ,അക്ഷയ കേന്ദ്രങ്ങളുമായോ കോമൺ സർവീസ് സെന്ററുമായോ ബന്ധപ്പെട്ടും അപേക്ഷിക്കാവുന്നതാണ്. ഫോൺ : 9496622317, 9497870633, 8111866001 ,04812417722.