ada

ചാമംപതാൽ : ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട പരാതികൾ, പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 11 ന് അദാലത്ത് നടത്തും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് അദാലത്ത്. ആധാർ കാർഡ്,ഫോട്ടോ, ഒപ്പ്,മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ,നിലവിൽ കിട്ടിയ കാർഡ്, ജനന തീയതി എന്നിവ നിർബന്ധമായും ഹാജരാക്കണം. ഭിന്നശേഷിയുള്ള ആളുകൾ നേരിട്ട് ഹാജരാകേണ്ടതില്ല.പകരം രേഖകൾ സഹിതം മറ്റൊരാൾക്ക് അദാലത്തിൽ പങ്കെടുക്കാം.