elikkulam

എലിക്കുളം: സംസ്ഥാന യുവജനക്ഷേമ ബോർഡും , എലിക്കുളം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ കേരളോത്സവത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. പഞ്ചായത്ത് കോൺഫറസ് ഹാളിൽ നടന്ന ചടങ്ങിൽ എം. ജി. യൂണിവേഴ്‌സിറ്റി യു 3 എ മെന്റർ ഡോ. തോമസ്.സി.എബ്രഹാം സമ്മാനവിതരണം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ സൂര്യമോൾ , അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട് എന്നിവർ സംസാരിച്ചു. ക്യാഷ് അവാർഡും. ട്രോഫിയും, സർട്ടിഫിക്കറ്റും ആണ് സമ്മാനിച്ചത്.