
കോട്ടയം : ദളിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ദളിത് ക്രിസ്ത്യൻ അവകാശ സമ്മേളനം നാളെ രാവിലെ 10 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് ഉദ്ഘാടനം ചെയ്യും. സണ്ണി എം കപിക്കാട് അവകാശ പ്രഖ്യാപനം നടത്തും. സ്വാഗത സംഘം ചെയർമാൻ ഡോ.ടി.എൻ ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി വിഷയം അവതരിപ്പിക്കും. അഡ്വ. പി.എ. പ്രസാദ്, ഡോ.ടി.എൻ.ഹരികുമാർ, മണികണ്ഠൻ കാട്ടാമ്പള്ളി, തങ്കമ്മഫിലിപ്, എം.ഡിതോമസ്, കെ.വത്സകുമാരി പി.പി. ജോയി, കെ.എം സാബു, ഇ.കെ. വിജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.