park

വൈക്കം: വൈക്കം നഗരസഭയുടെ കുട്ടികളുടെ പാർക്ക് കൂടുതൽ സൗകര്യങ്ങളോടെയും സംവിധാനത്തോടും കൂടി നവീകരിച്ചു. കെ.എസ്.എഫ്.ഇ യുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽപ്പെടുത്തി അനുവദിച്ച ഒൻപത് ലക്ഷത്തിൽപരം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനം നടത്തിയത്. ഇത് സംബന്ധിച്ച് നഗരസഭ അദ്ധ്യക്ഷ രാധികാ ശ്യാം കെ.എസ്.എഫ്.ഇ എം.ഡി സനൽകുമാറിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. കുട്ടികളെ ആകർഷിക്കുന്ന കളി സൗകര്യങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ചാണ് പുതിയ പാർക്ക് രൂപപ്പെടുത്തിയത്. കെ.എസ്.എഫ്.ഇ എം.ഡി സനിൽകുമാർ നവീകരിച്ച പാർക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആർ.സന്തോഷ്, എബ്രഹാം പഴയകടവൻ, ലേഖാ അശോകൻ, കവിതാ രാജേഷ്, പി.ഡി ബിജിമോൾ, രാജശ്രീ വേണുഗോപാൽ, നഗരസഭ റവന്യൂ ഇൻസ്‌പെക്ടർ സി.എ ജാസ്മിൻ, നഗരസഭ ക്ലീൻ സി​റ്റി മാനേജർ വി.പി.അജിത്, ജെ.എച്ച്.ഐ സരിൻ എന്നിവർ പ്രസംഗിച്ചു. ചുവർ ചിത്രങ്ങൾ, പുതിയ കളി ഉപകരണങ്ങൾ, ടൈലുകൾ പാകിയ നടപ്പാതകൾ, വിവിധതരം ലൈ​റ്റുകൾ, പൂച്ചട്ടികൾ, വാട്ടർ ഫൗണ്ടൻ എന്നിവ പാർക്കിനെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.