പാലാ: പാലാ കെ.എം.മാണി സ്മാരക ജനറൽ ആശുപത്രി കാമ്പസ് ഹരിതാഭമാക്കുന്ന പദ്ധതിക്ക് തുടക്കമാവുന്നു. ഉദ്ഘാടനവും പരിസര ശുചീകരണ ശ്രമദാനവും നാളെ 2ന് നടക്കും.
പാലാ നഗരസഭയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ വിവിധ ഘട്ടങ്ങളായി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി പരിസരം ശുചീകരിക്കുകയും ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്യും. ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്‌സൺ ജോസിൻ ബിനോയും വികാരി ജനറാൾ മോൺ. സെബസ്റ്റ്യാൻ വേത്താനത്തും സംയുക്തമായി നിർവ്വഹിക്കും.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ അദ്ധ്യക്ഷത വഹിക്കും. പി.എസ്. ഡബ്ല്യു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ തുടങ്ങിയവർ ആശംസകൾ നേരും.