പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയനിലെ സെക്രട്ടറി കോൺഫറൻസ് ശനിയാഴ്ച 2 ന് യൂണിയൻ ഹാളിൽ നടക്കുമെന്ന് കൺവീനർ എം.ആർ. ഉല്ലാസ് അറിയിച്ചു. ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി പദയാത്ര സംബന്ധിച്ചുള്ള നിർണ്ണായക തീരുമാനങ്ങൾ ഈ കോൺഫറൻസിൽ എടുക്കും. യൂണിയനിലെ സൈബർ സേന തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും.

പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാസംഘം ഭാരവാഹികളുടെ പ്രഥമയോഗം ശനിയാഴ്ച രാവിലെ 10 ന് യൂണിയൻ ഹാളിൽ ചേരുമെന്ന് കൺവീനർ സംഗീത അരുൺ അറിയിച്ചു. ചെയർപേഴ്‌സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിക്കും. പഴയ സമിതിയിൽ നിന്നും റിക്കാർഡുകൾ പുതിയ സമിതി ഏറ്റുവാങ്ങും.

ഓരോ യൂണിയൻ കമ്മിറ്റിയംഗങ്ങൾക്കും അഞ്ച് ശാഖകളുടെ ചുമതല ഏൽപിച്ചുകൊടുക്കുമെന്ന് ചെയർപേഴ്‌സൺ മിനർവാ മോഹൻ പറഞ്ഞു. ഇതോടൊപ്പം ശിവഗിരി പദയാത്ര സംബന്ധിച്ചുള്ള കാര്യങ്ങളും വനിതാസംഘം ചർച്ച ചെയ്യുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.