കോട്ടയം: കേരള ജനപക്ഷം (സെക്കുലർ ) പാർട്ടിയുടെ അടിയന്തിര സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി 9ന് രാവിലെ 11ന് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള മാലി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്ഥാന ഭാരവാഹികൾ,ജില്ലാ സെക്രട്ടറിമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളും യോഗത്തിൽ ചർച്ച ചെയ്യും.