കോട്ടയം: സ്വാഭാവിക റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിച്ച് കിലോയ്ക്ക് ചുരുങ്ങിയത് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. റൂൾ 377 പ്രകാരം അവതരിപ്പിച്ച സബ്മിഷനിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്വാഭാവിക റബ്ബറിന് കിലോയ്ക്ക് 172 രൂപയാണ് ഉത്പാദന ചെലവ്. സ്വാമിനാഥൻ കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് ചുരുങ്ങിയത് 258 രൂപ ലഭിക്കണം. നിലവിൽ റബറിന് നൂറു രൂപയ്ക്ക് മുകളിൽ മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വാഭാവിക റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിച്ച്, ഒരു കിലോ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.