
കോട്ടയം: ഓവർസീസ് റസിഡൻ്റ് മലയാളി അസോസിയേഷൻ (ഓര്‍മ്മ) നേതൃത്വം നൽകുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസണ്‍ 2 നാളെ ആരംഭിക്കുമെന്ന് ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓർമ്മ സെക്രട്ടറി ഷാജി ആറ്റുപുറം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം വരെ പഠിക്കുന്നവർക്കും പങ്കെടുക്കാം. പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് വിജയികൾക്ക് ലഭിക്കുക. ജൂലായ് 13 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. ജൂലായ് 12, 13 തീയതികളില്‍ പാലായില്‍ വച്ച് ഗ്രാന്‍ഡ് ഫിനാലെയും നടക്കും. ഓർമ്മ വെബ്സൈറ്റിൽ ഗൂഗിള്‍ രജിസ്ട്രേഷന്‍ ഫോമുണ്ട്.