
പാലാ: നഗരത്തിന് ഉത്സവഛായ നൽകിക്കൊണ്ട് ഒരു മാസത്തിത്തിലധികം നീണ്ടു നിൽക്കുന്ന പാലാ മഹോത്സവത്തിന് മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം പുഴക്കര മൈതാനിയിൽ ഇന്നലെ തുടക്കമായി. നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ ബിജി ജോജോ, വി.സി. പ്രിൻസ്, ജോസ് എടേട്ട്, ബിജു, ബിജു പാലൂപ്പടവിൽ, ഡി.ജെ. അമ്യൂസ്മെന്റ് എം.ഡി. വി.ജെ. ബെന്നി, കെ.ജി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. നോഹയുടെ പെട്ടകത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന പ്രദർശന വിപണന നഗരിയിൽ അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് കോർട്ട്, വിവിധ ഇനം പക്ഷികൾ, വ്യാപാര മേള എന്നിവ ഒരുക്കിയിട്ടുള്ളതായി എം.ഡി. വി.എസ്. ബെന്നി, കെ.ജി. ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.