ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലം നവകേരളസദസുമായി ബന്ധപ്പെട്ട് മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എന്റെ കേരളം എന്ന വിഷയത്തിൽ എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇന്ന് രാവിലെ 10.30ന് പെരുന്ന നഗരസഭ ഇ.എം.എസ് ഹാളിൽ ചിത്രരചന മത്സരം നടക്കും. ഒന്നും രണ്ടും ക്ലാസിൽ പഠിക്കുന്നവർ ഒന്നാം ഗ്രൂപ്പിലും മൂന്നും നാലും ക്ലാസിൽ പഠിക്കുന്നവർ രണ്ടാം ഗ്രൂപ്പിലും ഉൾപ്പെടും. വരയ്ക്കുന്നതിനുള്ള കടലാസ് സംഘാടകസമിതി നൽകും. പെൻസിലും ഒറ്റ കളറിംഗ് സാമഗ്രികളും കുട്ടികൾ കൊണ്ടുവരണം. ഫോൺ:9387051024.