sthree

കോട്ടയം : സ്ത്രീധന തുക നൽകാൻ പണമില്ലാത്തതിനെ തുടർന്ന് യുവ ഡോക്ടർ ഷഹ്ന തിരുവനന്തപുരത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ബോധവത്കരണവുമായി കേരള യൂത്ത് ഫ്രണ്ട് (എം)​. സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ ഓഫീസുകളിലും, ആശുപത്രികൾ മറ്റു പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സ്ത്രീധനവിരുദ്ധ ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്യും. 'സ്ത്രീതന്നെ ധനം പിന്നെന്തിനു സ്ത്രീധനം'കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷെയ്ക്ക് അബ്ദുള്ള , ബിറ്റു വൃന്ദാവൻ ,ജിത്തുജോർജ് താഴെകാടൻ, രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.