
കുറിച്ചി : ഭരണഘടനാ ശില്പിയായ ബി.ആർ അബേദ്ക്കറുടെ ആശയങ്ങൾ സിലബസിൽ കൂടുതലായി ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. അംബേദ്കർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അംബേദ്കർ ചരമാവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ് പി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മോഹൻ ഡി.കുറിച്ചി, അനീഷ് വരമ്പിനകം,സൂസൻ കെ.സേവിയർ, അഭിഷേക് ബിജു, എൻ.കെ ബാലകൃഷ്ണൻ, ബിജോയ് എണ്ണക്കാചിറ, ബിന്ദു ഐസക്, സുകുമാരൻ നെല്ലിശ്ശേരി, ചങ്ങനാശേരി വാസു, ഷിബു കുറിച്ചി, ആന്റണി ജോൺ, ബിജുമോൻ കുറിച്ചി എന്നിവർ പങ്കെടുത്തു.