കറുകച്ചാൽ: എസ്.എൻ.ഡി.പി യോഗം 58ാം നമ്പർ കറുകച്ചാൽ ശാഖയിലെ വെട്ടിക്കാവുങ്കൽ ശ്രീമഹാദേവർ ക്ഷേത്രത്തിൽ അഷ്ടബന്ധകലശം ഇന്ന് മുതൽ 14 വരെ നടക്കും. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വവും മേൽശാന്തി വേണാട്ട് ഇല്ലം കണ്ണൻ കുമാരൻ നമ്പൂതിരി സഹകാർമികത്വവും വഹിക്കും. ഇന്ന് രാവിലെ 8ന് ആചാര്യവരണം, പ്രാസാദശുദ്ധി, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് രാക്ഷോഘ്‌നഹോമം, 6.30ന് ദീപാരാധന. വാസ്തുഹോമം, വാസ്തുബലി, അത്താഴപൂജ. 10ന് രാവിലെ 6ന് നവീകരണ പ്രായശ്ചിത്തഹോമം, മുളപൂജ, ഉഷപൂജ, കലശപൂജ, ഹോമകലശാഭിഷേകം, ഉച്ചപൂജ,12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജ. 11ന് രാവിലെ 7 മുതൽ മുളപൂജ, ശാന്തിഹോമം, കലശപൂജ, ഉച്ചപൂജ, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് സ്ഥലശുദ്ധി, 6.30ന് ദീപാരാധന, അത്താഴപൂജ. 12ന് രാവിലെ 7 മുതൽ ഉഷപൂജ, അത്ഭുതശാന്തിഹോമം, ഹോമകലശഭാഭിഷേകം, ഉച്ചപൂജ, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, സ്ഥലശുദ്ധി, അത്താഴപൂജ. 13ന് രാവിലെ 7ന് ഉഷപൂജ, തത്വഹോമം, കുംഭേകലശപൂജ, ഉച്ചപൂജ, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് ദ്രവ്യകലശപൂജ, 6.30ന് ദീപാരാധന, കലശാധിവാസം, അത്താഴപൂജ. 14ന് രാവിലെ 5ന് കലാശത്തിങ്കൽ ഉഷപൂജ, ദ്രവ്യകലശാഭിഷേകം, കുംഭേശകലശാഭിഷേകം, ഉച്ചപൂജ, 12ന് മഹാപ്രസാദമൂട്ട്.