
വൈക്കം: വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി (ഇംഗ്ലീഷ് മീഡിയം) 1969 - 70 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ വീണ്ടും ഒത്തുചേർന്നു. സംഗമം ഉണ്ണിക്കൃഷ്ണൻ കാലാക്കൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ജോസഫ് പാലക്കൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജെയിംസ് കടവൻ , പി.ശ്രീശൻ, ജോയ് കരീത്തറ, ഡോ. എസ്. രാജപ്പൻ , എം.കെ. ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി അദ്ധ്യാപകരായ അമ്മിണി അമ്മാൾ , ശ്യാമള രവീന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വിദേശത്തു നിന്ന് ഉൾപ്പെടെ മുപ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു.