കോട്ടയം: കോടിമത ഈരയിൽക്കടവ് ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെയാണ് സംഭവം. ഒരേ ദിശയിൽ നിന്നും എത്തിയ ബൈക്കുകൾ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.