survey

കോട്ടയം : എട്ടാമത് മീനച്ചിൽ നദി തുമ്പി സർവേ ജനുവരി 10 ന് നടക്കും. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ, മീനച്ചിലാറിന്റെ ആരംഭംഭാഗമായ അടുക്കം മുതൽ പതനസ്ഥാനമായ, മലരിക്കൽ പഴുക്കാനില കായൽ വരെ 15 ഇടങ്ങളിലായാണ് സർവേ. ദക്ഷിണേന്ത്യയിലെ തുമ്പി വിദഗ്ദ്ധർ പങ്കെടുക്കുന്ന സർവേയിൽ മുപ്പതോളം കലാലയങ്ങളിൽ നിന്നായി നൂറിലേറെ വിദ്യാർത്ഥികളാണ് പരിശീലനത്തിന് ശേഷം പങ്കെടുക്കുക. ഇവർക്കുള്ള പരിശീലന പരിപാടി നാളെ രാവിലെ 10 ന് ടൈസിൽ അഡീഷണൽ കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഷാൻട്രി ടോം ഉദ്ഘാടനം ചെയ്യും.