ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തോട്ടയ്ക്കാട് ഇരവുചിറ സെന്റ് തോമസ് ഹെൽത്ത് സെന്റെറിന്റെ ആശീർവാദം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. മുൻ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് കോച്ചേരി, അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ സഹകാർമ്മികരാവും. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ,ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെയും വൈകുന്നേരവും ഒ.പി ക്രമീകരണം, മുഴുവൻ സമയ ഫാർമസിയും പ്രാഥമിക ലബോറട്ടറി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. വൈകുന്നേര ഒ.പി കളിൽ സ്‌പെഷിലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭിക്കും. ആശുപത്രി എക്‌സിക്യുട്ടിവ് ഡയറക്ടർ ഫാ.ജെയിംസ് പി.കുന്നത്ത്, അസോ. ഡയറക്ടറുന്മാരായ ഫാ.ജോഷി മുപ്പതിൽച്ചിറ, ഫാ.ജേക്കബ്ബ് അത്തിക്കളം, ഫാ.തോമസ് പുതിയിടം, വികാരി ഫാ.റ്റോം കുന്നുംപുറം, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.എൻ.രാധാകൃഷ്ണൻ, സൂപ്രണ്ട് ഡോ.തോമസ് സഖറിയ, പോൾ മാത്യു, റോഷൻ രാജു, സി.മെറീന എന്നിവർ നേതൃത്വം നൽകും. ഫോൺ:7736676111.