ആർപ്പൂക്കര: ഏറ്റുമാനൂരിനെ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഞ്ജു മനോജ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബറിൽ പഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ, ജലാശയങ്ങൾ തുടങ്ങിയവ 6000 പൊതു ജനങ്ങളുടെ പങ്കാളിത്തോടെ വൃത്തിയാക്കി. അംഗീകൃത ഏജൻസിയായ ഗ്രീൻ വേംസ് എന്ന കമ്പനിക്ക് വേസ്റ്റ് കൈമാറി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഹരിത കർമ്മ സേനയുടെ പ്രവർത്തനം പൂർണമാക്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ ജോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത ബിനു, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു വിജയൻ, കെ.കെ ഹരിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഷറഫ് പി ഹംസ, എ കെ ആലിച്ചൻ തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മഞ്ജു അജിത് നന്ദി പറഞ്ഞു. ജനപ്രതിനിധികളായ മഞ്ജു ഷിജിമോൻ, രഞ്ജിനി മനോജ്, സേതുലക്ഷ്മി, ജസ്റ്റിൻ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, റോസിലി ടോമിച്ചൻ, പ്രിൻസ് മാത്യു, സണ്ണി, ഷിബു കുമാർ, മെഡിക്കൽ ഓഫീസർ ധന്യ, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ, ബ്ലോക്ക് കോ കോർഡിനേറ്റർ അനില തുടങ്ങിയവർ പങ്കെടുത്തു.