കടപ്പൂര്: എസ്.എൻ.ഡി.പി യോഗം 105ാം നമ്പർ കടപ്പൂര് ശാഖയുടെയും പോഷക സംഘടനകളുടെയും കോട്ടയം അഹല്യ ഫൗണ്ടേഷേൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് 10ന് നടക്കും. രാവിലെ 9ന് ശാഖ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ഷാജി കടപ്പൂര് അദ്ധ്യക്ഷത വഹിക്കും. രാമചന്ദ്രൻ കാപ്പിലോരം, അംബിക സുകുമാരൻ, ഹേമ രാജു, അഭിജിത് സാബു, ലിജി സജി, വിജയൻ കുഴിമുള്ളിയിൽ എന്നിവർ പ്രസംഗിക്കും.