കോട്ടയം: സംസ്ഥാനത്തെ വിവിധ ബാങ്കുകളിൽ നിന്നും കടമെടുത്ത് ബാധ്യതയിൽ കഷ്ടതയനുഭവിക്കുന്നവരുടെ സംരക്ഷിതസംഗമം 11 ന് ഉച്ചകഴിഞ്ഞ് 2 ന് സുവർണ ഓഡിറ്റോറിയത്തിൽ നടക്കും. ആന്റി കറപ്ഷൻ സംസ്ഥാന കൗൺസിലും എഡ്യൂക്കേഷണൽ ആന്റ അഗ്രിക്കൾച്ചറൽ ലോണീസ് അസോസിയേഷനും ചേർന്നാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.ആന്റി കറപ്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി അഡ്വ.രാജേന്ദ്ര ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവന്യൂ റിക്കവറി, സർഫാസി, സിബിൽ നിയമങ്ങൾ മൂലവും പ്രതിസന്ധിയും ബാങ്കുകളുടെ ഭീഷണിയും നേരിടുന്നവർക്കും മറ്റ് ലോണുകളുടെ പരാതിക്കാർക്കും സംഗമത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 8086420388, 9446904670, 9446084464 എന്നീ നമ്പരിൽ ബന്ധപ്പെടാം.