പാലാ: മുനിസിപ്പൽ സ്റ്റേഡിയത്തിൽ 12ന് നടക്കുന്ന നവകേരളസദസിന്റെ ഭാഗമായി ഇന്ന് പാലാ ടൗൺഹാളിൽ രാവിലെ 10 മുതൽ രണ്ടു വരെ പ്രളയരഹിത പാലാ എന്ന പേരിൽ സെമിനാർ നടത്തും.

പാലായെ സംബന്ധിച്ചും, മീനച്ചിൽ നദീതടത്തിലെ വെള്ളപ്പൊക്കം സംബന്ധിച്ചും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ ചർച്ചകൾ സെമിനാറിൽ നടക്കും. സെമിനാറിൽ പാലാ നിയോജകമണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും, മേൽ വിഷയത്തിൽ താല്പര്യമുള്ളവരും പ്രളയബാധിത മേഖലയിലുള്ളവരും പങ്കെടുക്കണമെന്ന് ആർ.ഡി.ഒ പി.ജി. രാജേന്ദ്ര ബാബുവും, സെമിനാർ കോ ചെയർമാൻ പ്രൊഫ. ലോപ്പസ് മാത്യുവും അഭ്യർത്ഥിച്ചു.

എംജി യൂണിവേഴ്‌സിറ്റിയിലെയും, കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെയും, മേജർ ഇറിഗേഷൻ വകുപ്പിലെയും ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ക്ലാസുകൾ നയിക്കും. പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും.