പാലാ: ജൂബിലി തിരുനാളിന്റെ ഭാഗമായി ഇന്നലെ നടന്ന മാതാവിന്റെ പട്ടണ പ്രദക്ഷിണം ഭക്തിനിർഭരമായി. വൈകുന്നേരം പാലാ നഗരത്തിൽ കനത്ത മഴ പെയ്‌തെങ്കിലും ഇതൊന്നും വകവയ്ക്കാതെ നൂറുകണക്കിന് വിശ്വാസികളാണ് മാതാവിന്റെ പട്ടണപ്രദക്ഷിണത്തിൽ അകമ്പടിയായത്. ളാലം പഴയപള്ളി, മാർക്കറ്റ് ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ, ന്യൂബസാർ റോഡ്, കട്ടക്കയം റോഡ്, ളാലം പഴയപാലം ജംഗ്ഷൻ എന്നിവിടങ്ങളിലെത്തിയ പ്രദക്ഷിണം പ്രധാന വീഥിയിലൂടെ അമലോത്ഭവ കുരിശുപള്ളിയിലേക്ക് മടങ്ങി. പ്രദക്ഷിണം തിരികെ ജൂബിലി പന്തലിലെത്തിയതിനുശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും സമ്മാനദാനവും നടത്തി.