
കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുമായി സഹകരിക്കാൻ കേരള ജനപക്ഷം (സെക്യുലർ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി പി.സി.ജോർജ് അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് എൻ.ഡി.എ, ബി.ജെ.പി നേതൃത്വവുമായി ഔദ്യോഗികമായി ചർച്ചകൾ നടത്തിയിട്ടില്ല. ഇതിനായി പി.സി. ജോർജ്, ഇ.കെ.ഹസൻകുട്ടി, ജോർജ് ജോസഫ് കാക്കനാട്ട്, നിഷ എം.എസ്. പി.വി.വർഗീസ് എന്നിവർ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മുന്നണിയിൽ ചേരാനുള്ള ജനപക്ഷത്തിന്റെ അപേക്ഷ ലഭിച്ചിട്ടില്ലെന്നം ലഭിക്കുന്ന മുറയ്ക്ക് തീരുമാനിക്കാമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.