
വൈക്കം : വൈക്കം ടൗൺ റോട്ടറി ക്ലബും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ചും ചേർന്ന് സൗജന്യ ദന്തപരിശോധന ക്യാമ്പ് നടത്തി. പള്ളിപ്രത്തുശ്ശേരി സെയ്ന്റ് ലൂയിസ് യു.പി. സ്‌കൂളിൽ നടന്ന ക്യാമ്പ് ടി.വി.പുരം ഗ്രാമപഞ്ചായത്തംഗം സെബാസ്റ്റ്യൻ ആന്റണി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് പി.എ.സുധീരൻ അദ്ധ്യക്ഷത വഹിച്ചു. ഡെന്റൽ അസോസിയേഷൻ സെക്രട്ടറി ഡോ. അനൂപ്, ഡോ. പ്രിയ ശ്രീകുമാർ, ഡോ. ജെറിൻ ജോസ്, ഡോ.നിത്യ ജറിൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ റൊട്ടേറിയൻമാരായ ജോയി മാത്യു, വിജയകുമാർ, എൻ.കെ.സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ ബൈജു എന്നിവർ പ്രസംഗിച്ചു.