ചങ്ങനാശേരി:കിടപ്പുരോഗികൾക്ക് സാന്ത്വനമേകി നവകേരളസദസ് നിയോജകമണ്ഡലം സംഘാടകസമിതി രംഗത്ത്. നഗരസഭയിലെയും അഞ്ച് പഞ്ചായത്തുകളിലെയും കിടപ്പുരോഗികളായ 800 പേർക്ക് പുതപ്പും ക്രിസ്തുമസ് കേക്കും വിതരണം ചെയ്തുകൊണ്ടാണ് കാരുണ്യത്തിന്റെ പാതയിലൂടെ നവകേരളസദസ് നിയോജകമണ്ഡലം സംഘാടകസമിതി വ്യത്യസ്തമായത്. 13ന് വൈകുന്നേരം നാലിന് എസ്.ബി കോളേജ് ഫുട്‌ബോൾ മൈതാനമാണ് നവകേരളസദസിന് വേദിയാകുക. താലൂക്ക് ഓഫീസ് കോൺഫ്രൻസ് ഹാളിൽ കൂടിയ യോഗത്തിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ബീന ജോബി, ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, തഹസിൽദാർ ടി.ഐ വിജയസേനൻ, എ.വി റസൽ, കെ.ഡി സുഗതൻ, അഡ്വ. ജോസഫ് ഫിലിപ്പ്, പി.എ നിസാർ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, കുര്യൻ തൂമ്പുങ്കൽ, അഡ്വ.പി.എ നസീർ, ടിറ്റി ജോസ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.