
വൈക്കം : ഉദയനാപുരം ഓർശ്ലേം മേരി ഇമ്മാക്കലേറ്റ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാളിന് വികാരി ഫാ. ബെർക്കുമാൻസ് കൊടിയേറ്റി. ഫാ. ടോണി മാണിക്യത്താൻ, ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ, ഫാ. അഖിൽ ആപ്പാടൻ എന്നിർ കാർമികരായിരുന്നു. ട്രസ്റ്റിമാരായ അഡ്വ. ജെയിംസ് കടവൻ, പി.ഡി.മാത്യു, സിസിലിയാമ്മ വക്കച്ചൻ, ഹെലൻ ഡേവിഡ് കടവൻ, റെജോ കടവൻ എന്നിവർ പങ്കെടുത്തു. ഇന്നലെ വൈകിട്ട് നടന്ന കുർബാനയ്ക്ക് ഫാ. സിബിൽ പെരിയപ്പാടൻ, ഫാ. ജോൺസൺ കൂവേലി എന്നിവർ കാർമികരായി. ഇന്ന് പാട്ടുകുർബാനയ്ക്ക് ഫാ. സിജോ മേനാച്ചിരി മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണവും സ്‌നേഹവിരുന്നും.