
കോട്ടയം : തിരുവാർപ്പ് വില്ലേജിലെ ബ്ലോക്ക് 15ൽ റീസർവേ നമ്പർ 442ൽ നിന്നുള്ള വിവിധ സബ്ഡിവിഷനുകളിൽ ഉൾപ്പെട്ട 19.43 ആർ ഭൂമി മാധവശ്ശേരി കോളനി നിവാസികളായിരുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി പതിച്ചു നൽകിയതാണ്. എന്നാൽ ഈ വസ്തു ക്രമവിരുദ്ധമായി കൈമാറ്റം ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഈ ഭൂമിയിൽ താമസിക്കുന്നവർക്ക് അസൽ പട്ടയവുമില്ല. 1964ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ, ചട്ടം 8(3) പ്രകാരം പട്ടയം റദ്ദ് ചെയ്യാനും ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കാനും തുടർന്നു നിലവിലെ കൈവശക്കാർക്ക് അർഹത പരിശോധിച്ച് പട്ടയം അനുവദിക്കാനുമാണ് തീരുമാനം. ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ കോട്ടയം തഹസിൽദാർക്ക് രേഖാമൂലം നൽകണം.