
കോട്ടയം : സിനീയർ സിവിൽ പൊലീസ് ഓഫീസർ (കാറ്റഗറി നമ്പർ 410/2021 ) , ഹവീൽദാർ (കാറ്റഗറി നമ്പർ 481/2021) ,വനം വകുപ്പിൽ വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി 500/2019) എന്നീ തസ്തികകളിലേക്ക് കേരള പി.എസ്.സി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട ഉദ്യാഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ 12 മുതൽ 20 വരെ രാവിലെ 5.30 മുതൽ നാട്ടകം ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർഥികൾ www.keralapsc.gov.in ലോഗിൻ ചെയ്ത് തങ്ങളുടെ ഒ.ടി.ആർ പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുത്ത് ടെസ്റ്റിന് ഹാജരാകണം.