മുണ്ടക്കയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് 12ന് ഉച്ചയ്ക്ക് 3ന് മുണ്ടക്കയത്ത് നടക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുണ്ടക്കയം ടൗണിൽ സെന്റ് മേരീസ് ലത്തീൻ പള്ളി ഗ്രൗണ്ടിൽ സജ്ജീകരിക്കുന്ന പന്തലിലാണ് നവകേരളസദസ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ പരാതി സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ പ്രവർത്തിച്ചുതുടങ്ങും. പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള പരാതികൾ അതാത് കൗണ്ടറുകളിൽ നൽകി രസീത് വാങ്ങാം.