അയർക്കുന്നം: ക്രിസ്തുരാജ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.സി. സിറിയക്കിന്റെ കാരുണ്യത്താൽ പാവപ്പെട്ട ഒരു കുടുംബത്തിനുകൂടി കിടപ്പാടമൊരുങ്ങി. ഡോക്ടർ സ്വന്തം സ്ഥലത്ത് നിന്ന് നാല് സെന്റ് സ്ഥലം നല്കി വീട് നിർമ്മിച്ചു നൽകുകയായിരുന്നു. അരാരത്ത് എന്ന് പേരിട്ട വീടിന്റെ ഗൃഹപ്രേവശം നടന്നു. കഴിഞ്ഞ 45 വർഷമായി ആതുരശുശ്രൂഷയോടൊപ്പം കാരുണ്യപ്രവർത്തനത്തിലും സജീവമാണ് ഡോ.എം.സി.സിറിയക്ക്.