
കോട്ടയം : നവകേരള സദസ് സർക്കാരിന്റെ അഴിമതിമൂടി വെക്കാനുള്ള മറ മാത്രമാണെന്ന് കേരള കോൺഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. പാർട്ടി ഹൈപവർ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാബു വലിയവീടൻ, വി.ഡി ജോസഫ്, കെ.ആർ ഗിരിജൻ, ചിരട്ടക്കോണം സുരേഷ്, പി.എസ് ജെയിംസ്, വത്സൻ അത്തിക്കൽ, കല്ലട ഫ്രാൻസിസ്, ടോമി ജോസഫ് വേദഗിരി, പി.എം ഏലിയാസ്, തങ്കച്ചൻ വാഴച്ചിറ, ആർ. രാജാശേഖരൻപിള്ള, വേലപ്പൻ നായർ, പ്രഭാകരൻ നായർ, വാസു കാരാട്, എം.എ ഷാജി, മത്തായി മണ്ണപ്പിള്ളി, നെടുവത്തൂർ ചന്ദ്രശേഖരൻ, ടി.ചക്രപാണി തുടങ്ങിയവർ പങ്കെടുത്തു.