പാലാ: മഹാകവി പാലാ പബ്ലിക് ലൈബ്രറി ഉദ്ഘാടനം നാളെ നടക്കും. പാലാ ടൗൺ എൻ.എസ്.എസ് കരയോഗം മന്ദിരത്തിലാണ് മഹാകവി പാലായുടെ പേരിൽ പബ്ലിക് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്.
നാളെ 11ന് കേരളസാഹിത്യ അക്കാദമിഅംഗം ഡോ.കുര്യാസ് കുമ്പളക്കുഴി ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കും. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം സി പി.ചന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. ഡോ.സിന്ധുമോൾ ജേക്കബ്, ബാബു കെ. ജോർജ്, റോയി ഫ്രാൻസിസ്, രവി പുലിയന്നൂർ, ഉല്ലാസ് ചാമക്കാലായിൽ, രാജ്‌മോഹൻ നായർ തുടങ്ങിയവർ പ്രസംഗിക്കും.